18
May 2024
Fri
18 May 2024 Fri
US Cop enters wrong apartment and kills black Air Force Officer

അപ്പാര്‍ട്ട്‌മെന്റില്‍ വഴക്ക് നടക്കുന്നുവെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്നെത്തിയ യുഎസ് പോലീസുകാരന്‍ അപ്പാര്‍ട്ട്‌മെന്റ് മാറിക്കയറി നാവിക സേനയിലെ ഉദ്യോഗസ്ഥനായ കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു. 23കാരനായ റോജര്‍ ഫോര്‍ട്‌സന്‍ ആണ് ആണ് കൊല്ലപ്പെട്ടത്.(US Cop enters wrong apartment and kills black Air Force Officer)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് മൂന്നിനാണ് ഫ്‌ളോറിഡ പോലീസ് ഉദ്യോഗസ്ഥന്‍ അപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്തിയത്. സംഭവസമയം പെണ്‍സുഹൃത്തുകൂടിയായ നഴ്‌സുമായി ഫേസ്‌ടൈമില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു റോജര്‍.

കതകില്‍ ശക്തിയായി മുട്ടുന്നതുകേട്ട് പോയ റോജര്‍ ആരാണെന്ന് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പുറത്തുള്ളവരെ കാണാന്‍ കതകില്‍ ഇട്ടിരിക്കുന്ന ചെറിയ തുളയിലൂടെ നോക്കിയെങ്കിലും ആരെയും കാണാതെ വന്നതോടെ റോജര്‍ ലൈസന്‍സുള്ള തന്റെ തോക്കെടുക്കുകയും ചെയ്തു. ഇതിനിടെ പോലീസുകാരന്‍ കതക് ചവിട്ടിത്തുറന്ന് അകത്തുകടക്കുകയും റോജറിനു നേരെ ആറുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു.

ഫേസ്‌ടൈമിലൂടെ വെടിവയ്ക്കുന്നതടക്കമുള്ള സംഭവങ്ങള്‍ റോജറിന്റെ സുഹൃത്ത് കേള്‍ക്കുകയും ചെയ്തു. ഇതിനുശേഷമാണ് പോലീസ് ഉദ്യോഗസ്ഥന് തനിക്ക് അപ്പാര്‍ട്ട്‌മെന്റ് മാറിപ്പോയെന്ന് വ്യക്തമാവുന്നത്. പോലീസുകാരനെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.