20
Oct 2025
Wed
20 Oct 2025 Wed
Donald Trump

യു​എ​സ് സർക്കാർ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്കു (ഷ​ട്ട്ഡൗ​ൺ) നീ​ങ്ങു​ക​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൽഡ് ട്രം​പ്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ജീവനക്കാരെ ഇ​ത് ബാ​ധി​ക്കും എ​ന്നാ​ണ് റി​പോര്‍​ട്ടു​ക​ൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വാ​ർ​ഷി​ക ഫ​ണ്ടിങ് ബി​ല്ലു​ക​ൾ യു​എ​സ് കോ​ൺ​ഗ്ര​സി​ൽ പാ​സാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഷ​ട്ട്ഡൗ​ൺ ന​ട​പ്പാ​ക്കു​ന്നത്. ഇ​തോ​ടെ അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​യെ​ല്ലാം നി​ർ​ത്താ​ൻ യു​എ​സ് സർക്കാർ നി​ർ​ബ​ന്ധി​ത​രാ​കും. 2018-19ൽ 35 ​ദി​വ​സം ഷ​ട്ട്ഡൗ​ൺ ഉ​ണ്ടാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ ശ​മ്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ൽ പോ​കുന്നതോ​ടെ അ​മേ​രി​ക്ക​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും സ്തം​ഭി​ക്കും. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം ആയിരിക്കും പ്ര​വ​ർ​ത്തി​ക്കു​ക.
ഒ​രു അ​ട​ച്ചു​പൂ​ട്ട​ൽ ഉ​ണ്ടാ​യേ​ക്കാം എ​ന്ന് പ്രസിഡന്റ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പറയുകയായിരുന്നു. ഷ​ട്ട്ഡൗ​ൺ ഒ​ഴി​വാ​ക്കാ​നാ​യി പ്ര​തി​പ​ക്ഷ​വു​മാ​യി ട്രം​പ് ച​ർ​ച്ച ന​ട​ത്തി​യെങ്കിലും വി​ജ​യം​ക​ണ്ടി​രു​ന്നി​ല്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക