ഖാഇദെമില്ലത്ത് സെന്ററിന് യുഎസ്എ, കാനഡ കെഎംസിസികള്‍ സമാഹരിച്ച ഫണ്ടുകള്‍ കൈമാറി
04-Feb-2024
ന്യൂഡല്‍ഹിയില്‍ സ്ഥാപിതമാകാന്‍ പോവുന്ന ഖാഇദെമില്ലത്ത് സെന്ററിന് യുഎസ്എ കെഎംസിസിയും കാനഡ കെഎംസിസിയും സമാഹരിച്ച ഫണ്ടുകള്‍ യു.എസ്.എ & കാനഡ കെഎംസിസി പ്രസിഡന്റ് യുഎ നസീര്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫിസില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, സംസ്ഥാന ജ: സെക്രട്ടറി പി.എം.എ സലാം, പി അബ്ദുല്‍ഹമീദ് എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, അഡ്വ. കെ.എന്‍.എ കാദര്‍, പി കെ കെ ബാവ, പൊട്ടക്കണ്ടി അബ്ദുല്ല, ഉമ്മര്‍ പാണ്ഡികശാല,ടി.എ അഹമ്മദ് കബീര്‍, കമാല്‍ വരദൂര്‍ , അഡ്വ. പി എം എ സമീര്‍, കാനഡ കെഎംസിസി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് യു എ ഷബീര്‍, പഞ്ചിളി അസീസ് എന്നിവര്‍ സംബന്ധിച്ചു.
ഖാഇദെമില്ലത്ത് സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ജിസ്‌ട്രേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചു വരുന്നു എന്നും താമസിയാതെ സോഫ്റ്റ് ലോഞ്ചിങ് ചെയ്യാനാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.