മുഖ്യമന്ത്രിയെ അവഹേളിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിട്ടതിന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിര്‍ദേശിച്ച് വി ഡി സതീശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫിസോ പരാതി നല്‍കിയിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തിരുന്നത്. വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സസ്പെന്‍ഷന്‍.
|
മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വച്ചെന്നും വിദ്യാര്‍ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവിലെ പരാമര്‍ശം. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസുമെടുത്തിട്ടുണ്ട്.
ALSO READ: നെടുമങ്ങാട്ട് ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം; അമ്മയും രണ്ടാനച്ഛനും പിടിയില്‍



