06
Apr 2024
Fri
06 Apr 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: വാശിയേറിയ പോരാട്ടം നടക്കുന്ന വടകരയില് ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികൾക്ക് അപരൻമാർ പാരയാകുമോ?.എല്‍ഡിഎഫില്‍ കെകെ ശൈലജയും യുഡിഎഫില്‍ ഷാഫി പറമ്പിലും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണനുമാണ് കളത്തില്‍. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ ഇരുവര്‍ക്കും ഭീഷണിയായി അപരന്മാര്‍ രംഗത്തുണ്ട്. ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് മത്സര രംഗത്തുള്ളത്.

അപരന്മാരില്‍ കെ കെ ശൈലജ, കെ ശൈലജ, പി ശൈലജ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ നാല് ശൈലജമാര്‍ മത്സര രംഗത്തുണ്ട്. ഷാഫി പറമ്പിലിന് ഭീഷണിയായി ടി പി ഷാഫി, ഷാഫി എന്നിവരാണ് പത്രിക നല്‍കിയ രണ്ടുപേര്‍.

പക്ഷെ ബിജെപി സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന് അപര ഭീഷണിയില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ വടകരയില്‍ ആകെ 14 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക