19
Aug 2024
Mon
19 Aug 2024 Mon
Vadakara native man dies of heart attack in Dubai

വടകര സ്വദേശി ഹൃദയാഘാതം മൂലം ദുബൈയിൽ മരിച്ചു. തോടന്നൂർമീത്തലെ രയരോത്ത് രതീഷ് ബാബു(46)ആണ് മരിച്ചത്. ബുർദുബൈയിലെ താമസസ്ഥലത്തു നിന്ന് ദേരയിലെ ജോലിസ്ഥലത്തേക്ക് നടന്നുപോവുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൈന്യത്തിൽ നിന്ന് വിരമിച്ച രതീഷ് അടുത്തിടെയാണ് ദുബൈയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലിയിൽ പ്രവേശിച്ചത്. വിജിലയാണ് ഭാര്യ. അഭയ് കൃഷ്ണ, ഋതുകൃഷ്ണ എന്നിവർ മക്കളാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക