24
Oct 2023
Tue
24 Oct 2023 Tue

ട്രെയിലറിൽ നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകൾ ദേഹത്ത് വീണ വടക്കാഞ്ചേരി സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു. തൃശൂർ വടക്കാഞ്ചേരി സ്വദേശി സക്കീർ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 വര്‍ഷത്തിലധികമായി ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സക്കീർ. സംഭവസ്ഥലത്ത് വച്ചുതന്നെ സക്കീർ മരിച്ചു. മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.