03
Jan 2025
Sat
03 Jan 2025 Sat
SHAHANA SHERIN VALLAPPUZHA MISSING

പാലക്കാട് വല്ലപ്പുഴയില്‍ 15കാരിയെ കാണാതായി അഞ്ച് ദിവസം. ഡിസംബര്‍ 30ന് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ ചൂരക്കാട് അബ്ദല്‍ കരീമിന്റെ മകള്‍ ഷഹന ഷെറിനെ പിന്നീട് കാണാതാവുകയായിരുന്നു. (Vallappuzha girl missing: 36-member police force to search) കുട്ടിയെ കണ്ടെത്താന്‍ 36 അംഗ പോലീസ് സേനയാണ് അഞ്ച് ടീമായി തിരയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 30ന് രാവിലെ ചൂരക്കോട്ടെ വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ഷഹന. 9 മണിയോടെ ട്യൂഷന്‍ ക്ലാസ് വിട്ടു. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടില്‍ പുസ്തകമെടുക്കാനെന്ന് പറഞ്ഞാണ് ഷഹന പോയത്. കൂട്ടുകാരികള്‍ക്ക മുന്നില്‍ നിന്ന് തന്നെ വസ്ത്രവും മാറിയിരുന്നു.

സമയമായിട്ടും സ്‌കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചു. പിന്നാലെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിയും നല്‍കി. കുട്ടിയുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്താനായില്ല. മുഖം മറച്ചതിനാല്‍ ദൃശ്യത്തിലുള്ളത് ഷഹന തന്നെയാണോ എന്ന് പോലീസിന് ഉറപ്പിക്കാനും സാധിച്ചിട്ടില്ല.

സംഭവ ദിവസം പരശുറാം എക്‌സ്പ്രസില്‍ കുട്ടി കയറിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തിരുവനന്തപുരം വരെ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

SHAHANA SHERIN VALLAPPUZHA MISSING girl

കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍, എവിടെയും ഷഹന എത്തിയിട്ടില്ല. കുട്ടിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്.

ജില്ലാ പോലീസ് മേധാവിയുടെ നേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ അടങ്ങുന്ന സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.

അഞ്ച് ദിവസമായിട്ടും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാല്‍ ആശങ്കയിലാണ് കുടുംബവും നാട്ടുകാരും.  കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497987157, 9497980625 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക