12
Apr 2023
Sat
12 Apr 2023 Sat

തിരുവനന്തപുരം: കേരളത്തിൽ എത്തിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള ഷെഡ്യൂൾ ഇന്ന് പുറത്തിറക്കിയേക്കും. നിരക്ക്, സ്റ്റോപ്പുകളുടെ എണ്ണം, സമയക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ റെയിൽവേ മന്ത്രാലയം നോട്ടിഫിക്കേഷനിലൂടെ അറിയിക്കും. ഇന്നലെ കൊച്ചുവേളിയിൽ എത്തിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് പ്രത്യേക യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ്. ട്രയൽ റൺ ഉണ്ടാവില്ലെന്നാണ് വിവരം. 25ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിൻറെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വന്ദേ ഭാരത് ട്രെയിനിൻറെ ഫ്‌ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിക്കുന്നത്. എന്നാൽ, വന്ദേഭാരത് കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്നാണാണ് ബിജെപിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിവേഗ ട്രെയിൻ വഴിയുള്ള രാഷ്ട്രീയ നേട്ടത്തിലാണ് ബിജെപിയുടെ കണ്ണ്. സ്വാഗതം ചെയ്യുമ്പോഴും ബിജെപിയുടെ രാഷ്ട്രീയപ്രചാരണങ്ങളെ എതിർക്കുകയാണ് യുഡിഎഫും എൽഡിഎഫും.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക