|
PSC പരീക്ഷയില്ലാതെ ഇന്റര്‍വ്യൂവില്‍ മാത്രം പങ്കെടുത്ത് കേരള സര്‍ക്കാരിന് കീഴില്‍ ജോലി ലഭിക്കാനുള്ള നിരവധി അവസരങ്ങള്‍. വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാനുള്ള അവസരം ആണ് കൈവന്നിരിക്കുന്നത്. ചില തസ്തികകളില്‍ സ്ഥിരനിയമനവും ലഭിക്കും. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
ഡ്രൈവര്‍ കം അറ്റന്‍ഡര്‍
തിരുവനന്തപുരത്ത് രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി ഡ്രൈവര്‍ കം അറ്റന്‍ഡര്‍മാരെ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. നവംബര്‍ 30 രാവിലെ 10.30 ന് തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ചാണ് അഭിമുഖം.
മോട്ടോര്‍ വാഹനവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ലൈസന്‍സ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, അനുബന്ധ രേഖകളും, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ആയതും ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയുമായി രാവിലെ 10.30 നു മുന്‍പ് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712330736.
വാര്‍ഡന്മാര്‍
കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുണ്ടയാട് ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാര്‍ഡനെയും, വയക്കര ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാര്‍ഡനെയും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ 30 വയസ്സിന് മുകളില്‍ പ്രായമുള്ള ബിരുദധാരികളായിരിക്കണം. 30 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങള്‍ക്ക് മുന്‍ഗണന.
40 മുതല്‍ 52 വയസ്സ് വരെ പ്രായമുള്ള വിമുക്തഭടന്‍മാരെ (ഇവര്‍ക്ക് ബിരുദം നിര്‍ബന്ധമല്ല) പുരുഷ വാര്‍ഡന്‍ തസ്തികയിലേക്ക് പരിഗണിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയാഡാറ്റ എന്നിവയും വയസ്സ്, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ്, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും അവയുടെ പകര്‍പ്പുകളുമായി നവംബര്‍ ഏഴിന് രാവിലെ 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍: 04972700485, 9744707879.
മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ വിവിധ ഒഴിവുകള്‍
മാങ്ങാട്ടു പറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, സ്വീപ്പര്‍, ബാര്‍ബര്‍, വാട്ടര്‍ ക്യാരിയര്‍ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ഥികള്‍ നവംബര്‍ നാലിന് രാവിലെ 10.30 ന് കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം. മുന്‍ പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണമെന്ന് കമാണ്ടന്റ് അറിയിച്ചു.
ഫോണ്‍; 04972781316
കേസ് വര്‍ക്കര്‍
സഖി വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് 25നും 45നും ഇടയില്‍ പ്രായപരിധിയിലുള്ള സ്ത്രീകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: നിയമ ബിരുദം/ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതു സംബന്ധിച്ച മേഖലകളില്‍ ഗവണ്‍മെന്റ്/ എന്‍.ജി.ഒ നടത്തുന്ന പ്രോജക്ടുകളില്‍ ഭരണരംഗത്ത് മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. കൗണ്‍സലിംഗ് രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷകള്‍ നവംബര്‍ എട്ട് വൈകിട്ട് അഞ്ചുമണിക്കു മുമ്പ് കോട്ടയം കളക്‌ട്രേറ്റിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812300955
ആഗ്രഹിക്കുന്ന ജോലി ലഭിക്കും; തിരുവനന്തപുരത്ത് പ്ലേസ്‌മെന്റ് ഡ്രൈവ്
ലക്ചറര്‍ നിയമനം
പത്തനംതിട്ട കോന്നി കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി.എഫ്.റ്റി.കെ) ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫുഡ് ടെക്‌നോളജി വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ വേതനം 20,000 രൂപ.
അപേക്ഷ ഇന്ന് കൂടി (ഓക്ടോബര്‍ 30) സ്വീകരിക്കും.
വിവരങ്ങള്‍ക്ക് www.supplycokerala.com, https://cfrdkerala.in/ സന്ദര്‍ശിക്കാം.
കുടുംബശ്രീയില്‍ എം.ഇ.സി
ആലപ്പുഴ ജില്ലയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റിനെ (MEC) നിയമിക്കുന്നതിന് അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ കുത്തിയതോട്, തുറവൂര്‍, തൃക്കുന്നപ്പുഴ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് ഒഴിവുകള്‍ ഉള്ളത്. യോഗ്യത ബിരുദവും കമ്പ്യൂര്‍ പരിജ്ഞാനവും. പ്രായപരിധി 25 നും 45 നും മധ്യേ.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 4 ന് വൈകിട്ട് 5 മണിക്കുള്ളില്‍ അതത് സിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഫാര്‍മസിസ്റ്റ്
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത പ്രോജക്ടായ ‘സായാഹ്ന OP’ നടത്തുന്നതിലേക്കായി ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്.
ബി ഫാം/ഡിഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.
പ്രായ പരിധി : 45 വയസ്സ്.
അവസാന തീയതി നവംബര്‍ 4.
വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
ഫോണ്‍: 04868 260300
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
ഓവര്‍സിയര്‍
മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷ ഡാറ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളര്‍ അപേക്ഷിക്കുക.
മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 8 വൈകീട്ട് 5 ന് മുന്‍പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്.
ഫോണ്‍: 9496045079
LDC ടൈപ്പിസ്റ്റ് (ഭിന്നശേഷി)
കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സി /തത്തുല്യം, കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 1841, നിയമാനുസൃത വയസ്സിളവ് ബാധകം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0497 2700831
ഇന്‍സ്ട്രക്ടര്‍
കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ എല്‍.സി/ എ.ഐ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താല്‍ക്കാലിക ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 2ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരി പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക്: 0471 2418317.
വെറ്ററിനറി ഡോക്ടര്‍
202425ലെ രാത്രി കാല മൃഗചികിത്സ സേവനം വീട്ടുപടിക്കല്‍ പദ്ധതിയില്‍ ഇരിട്ടി, പാനൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ രാത്രി കാലങ്ങളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടറെ കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു.
യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ എസ്.എസ്.എല്‍.സി. ബുക്ക്, ബിരുദ സര്‍ട്ടിഫിക്കറ്റ്, കെ.വി.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ് സഹിതം ഓക്ടോബര്‍ 30ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഫോണ്‍: 04972700267
Various Temporary Vacancies under Kerala Govt


