30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
vegetable trader hacked to death in Ranni

കാരറ്റിന്റെ വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പത്തനംതിട്ട റാന്നിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു‌. റാന്നി സ്വദേശിയായ അനിലാണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിച്ച അനിലിന്റെ ഭാര്യക്കു വെട്ടേറ്റു. ​ഗുരുതരമായി പരിക്കേറ്റ ഇവരെ‌ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. കാരറ്റിന് വലിയ വിലയാണെന്ന് പറഞ്ഞ് ഇരുവരും അനിലുമായി തർക്കിക്കുകയും തുടർന്ന് ഇവിടെ നിന്ന് മടങ്ങുകയും ചെയ്ത സംഘം രാത്രി 9 ഓടെ തിരിച്ചെത്തി വടിവാളിന് അനിലിനെ വെട്ടുകയായിരുന്നു. അനിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement