ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി സംഘടിപ്പിച്ച വെളിച്ചം സൗദി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയുടെയും ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ പഠിതാക്കളുടെയും ദേശീയ സംഗമത്തിന് പ്രൗഢമായ സമാപനം. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ അങ്കണത്തില്‍ നടന്ന വെളിച്ചം സംഗമം ഇസ്ലാഹി സെന്റര്‍ ജിദ്ദ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ പഠനത്തിനും പ്രചാരണത്തിനും മലയാളി സമൂഹവും ഇസ്ലാഹി സെന്ററും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി അഭിപ്രായപ്പെട്ടു. പരിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും ഉത്തമന്‍ എന്ന പ്രവാചക വചനം അദ്ദേഹം ഓര്‍മപ്പെടുത്തി.
|
കേവലം അക്ഷര വായനയ്ക്കപ്പുറം അക്ഷരങ്ങളെ ചേര്‍ത്തവച്ചുള്ള ആശയപഠനം നടത്തുമ്പോള്‍ മാത്രമേ ഉള്‍ക്കാഴ്ച കൊണ്ട് ഖുര്‍ആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുകയുള്ളൂ എന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി പറഞ്ഞു. വിശുദ്ധ ഖുര്‍ആനാണ് വിശ്വാസിയുടെ ഒന്നാം പ്രമാണം എന്നത് വിസ്മരിച്ചതാണ് ആധുനിക കാലത്ത് മുസ്ലിം സമുദായം നേരിടുന്ന അപചയങ്ങള്‍ക്ക് മുഖ്യ ഹേതുവെന്നും വര്‍ത്തമാനകാലത്ത് പ്രവാചക ദൗത്യം നിര്‍വഹിക്കപ്പെടേണ്ടത് വിശുദ്ധ ഖുര്‍ആനിന്റെ കൃത്യമായ വിശദീകരണങ്ങളിലൂടെയായിരിക്കണമെന്നും സുലൈമാന്‍ മദനി കൂട്ടിച്ചേര്‍ത്തു.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അദ്ധ്യക്ഷത വഹിച്ചു. ജെ.എന്‍.എച്ച് എം.ഡി. വി.പി മുഹമ്മദ് അലി, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, അമീറലി പി എം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വെളിച്ചം സംഗമത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമത്തില്‍ പ്രമുഖ പണ്ഡിത ബുഷ്റ നജാത്തിയ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഖുര്‍ആനിനെ ഒരു സംശയവും കൂടാതെ ഏറ്റെടുത്ത് ജീവിതത്തില്‍ പകര്‍ത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ് എന്ന് അവര്‍ ഓര്‍മിപ്പിച്ചു. ഖുര്‍ആന്‍ വായനക്കപ്പുറം അതിന്റെ അര്‍ത്ഥ- ആശയങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ മാത്രമേ ജീവിതത്തില്‍ മാറ്റമുണ്ടാവുകയുള്ളു എന്നും ഖുര്‍ആനിന്റെ വെളിച്ചം ലോകരിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യവും ബുഷ്റ നജാത്തിയ്യ ഉദ്‌ബോധിപ്പിച്ചു. അതിന് വെളിച്ചം ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതി നടത്തുന്ന പങ്കിനെ കുറിച്ചും അവര്‍ പ്രശംസിച്ചു. ഷെറിന ഷഫീഖിന്റെ ഖിറാഅത്തോടെ തുടങ്ങിയ വനിതാ സംഗമത്തിന് ഷമിയത്ത് അന്‍വര്‍ സ്വാഗതവും നിഷാത്ത് ഷമീര്‍ നന്ദിയും പറഞ്ഞു
‘ഖുര്‍ആന്‍ വെളിച്ചം’ സെഷന് മുനീര്‍ ഹാദി, ഷമീര്‍ സ്വലാഹി, സഹല്‍ ഹാദി എന്നിവര്‍ നേതൃത്വം നല്‍കി, ഇഖ്ബാല്‍ കൊടക്കാട് ‘വെളിച്ചം നാള്‍വഴികള്‍’ അവതരിപ്പിച്ചു. വെളിച്ചം ഓണ്‍ലൈന്‍ പരീക്ഷാ ഫലപ്രഖ്യാപനം ഷാജഹാന്‍ ചളവറയും വെളിച്ചം റമദാന്‍ പ്രഖ്യാപനം സലീം കടലുണ്ടിയും നിര്‍വഹിച്ചു.
വെളിച്ചം സൗദി ഓണ്‍ലൈന്‍ നാലാം ഘട്ട പരീക്ഷയില്‍ സല്‍മ അബ്ദുല്‍ ഖാദര്‍ (ദുബായ്) ഒന്നാം സമ്മാനത്തിനും ഷിഫ്ന മലപ്പുറം രണ്ടാം സമ്മാനത്തിനും ഹസീന പി.കെ ഐക്കരപ്പടി മൂന്നാം സമ്മാനത്തിനും അര്‍ഹരായി. മുസ്തഫ പി എന്‍ ഒതായി , ജമീല എന്‍ പുളിക്കല്‍ എന്നിവര്‍ നാലം സ്ഥാനം പങ്കിട്ടു. ഫസ്ന സി എം റിയാദ്, ഷെഹനാസ് അല്‍താഫ് ദമ്മാം, റുക്സാന ഷമീം വേങ്ങര, സാജിദ റിയാദ് , ആമിനാ സാലിഹ് ജിദ്ദ, അഹാന അസീസ് ബുറൈദ, ഹസീന അറക്കല്‍ ജിദ്ദ, നീലുഫര്‍ അന്‍സാര്‍ ദമ്മാം, ഹസീന വണ്ടൂര്‍, നൗഷില റിയാദ് എന്നിവര്‍ 5 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി പ്രസിഡന്റ് ഫാറൂഖ് സ്വലാഹി സ്വാഗതവും ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ നന്ദിയും പറഞ്ഞു



