21
Feb 2025
Sat
21 Feb 2025 Sat
vellamunda murder case arrest

വയനാട് വെള്ളമുണ്ടയില്‍ അവിഹിതബന്ധം സംശയിച്ച് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനു പിന്നാലെയും ഭാര്യയും അറസ്റ്റില്‍. യുപി സ്വദേശി മുഖീം അഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് യുപി സഹറാന്‍ പുര്‍ സ്വദേശികളായ മുഹമ്മദ് ആരിഫിനെയും ഭാര്യ സൈനബിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരിഫിന്റെ നിര്‍ദേശപ്രകാരം സൈനബ് മുഖീം അഹമ്മദിനെ തങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ മുഖീമിനെ ആരിഫ് കഴുത്തുമുറുക്കി കൊല്ലുകയും പുതിയ കത്തി ഉപയോഗിച്ച് വെട്ടിമുറിക്കുകയുമായിരുന്നു.

മൃതദേഹഭാഗങ്ങള്‍ രണ്ടു ബാഗുകളിലാക്കുകയും ഓട്ടോറിക്ഷ വിളിച്ചുവരുത്തി ഇതുമായി പുറത്തേക്ക് പോയ ആരിഫ് ബാഗുകള്‍ പാലത്തില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നു. ഓട്ടോഡ്രൈവര്‍ക്കു തോന്നിയ സംശയമാണ് ക്രൂരമായ കൊലപാതകം പുറത്തെത്തിച്ചത്. മുഖീമിനെ കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സൈനബാണ് തറയില്‍ വീണ ചോരയും മറ്റും തുടച്ചുനീക്കിയതെന്നാണ് പോലീസ് വിശദീകരണം.

ALSO READ: ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം; വയനാട്ടില്‍ യുവാവിനെ കൊന്ന് വെട്ടിനുറുക്കി വലിച്ചെറിഞ്ഞു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക