02
Jun 2023
Sat
02 Jun 2023 Sat

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തിൽ നിന്ന് വെള്ളിയാഴ്ച അർധരാത്രിയോടെ ചാടിപ്പോയ നാലു കുട്ടികളെയും പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് സ്വദേശികളായ മൂന്നുപേരെയും കോഴിക്കോട് റെയിൽവേ റെയിൽവേ സ്റ്റേഷനിൽ നിന്ന് യുപി സ്വദേശിയായ കുട്ടിയെയും പിടികൂടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15,16 വയസ്സാണ് കുട്ടികൾക്ക്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ രക്ഷപ്പെട്ടതെന്ന് മെഡിക്കൽ കോളജ് എസിപി കെ സുദർശൻ പറഞ്ഞിരുന്നു. മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായത്തോടെയാണ് കുട്ടികൾ ചാടിപ്പോയത്. ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ തകർത്താണ് കുട്ടികൾ രക്ഷപ്പെട്ടത്. വെള്ളി രാത്രി 8.45 ഓടെയാണ് ഗ്രില്ലുകൾ തകർക്കുകയും 11 ഓടെ ഇതുവഴി കുട്ടികൾ പുറത്തുകടക്കുകയുമായിരുന്നു.