കോഴിക്കോട്: വേങ്ങേരിയിൽ യുവതിയെ തന്ത്രപരമായി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖാണ് മരിച്ചത്. കേസിൽ ജാമ്യത്തിലിറങ്ങി രണ്ടാഴ്ച തികയുന്നതിനിടെയാണ് ഇയാൾ ജീവനൊടുക്കിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
|
ഏറെ ചർച്ചയായ കൊലപാതക കേസിലെ പ്രതിയായിരുന്നു വൈശാഖ്. എലത്തൂരിലെ വർക്ക് ഷോപ്പിലേക്ക് യുവതിയെ വിളിച്ചുവരുത്തി ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം, ഒന്നിച്ചു തൂങ്ങി ജീവനൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ കഴുത്തിൽ കുരുക്കുവീണ സമയത്ത് ഇയാൾ സ്റ്റൂൾ തട്ടിമാറ്റി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലുള്ളത്.
സംഭവത്തിൽ എലത്തൂർ പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ രണ്ടാഴ്ച മുൻപാണ് വൈശാഖിന് കോടതി ജാമ്യം അനുവദിച്ചത്.
Tags: Kozhikode News, Vengeri Crime, Vaishakh Death, Elathur Police Case, Kozhikode Medical College, Kerala Crime News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



