04
Dec 2024
Sun
04 Dec 2024 Sun
video game adict son stabs mother in Kozhikkode

കോഴിക്കോട് തിക്കോടിയില്‍ വീഡിയോ ഗെയിമിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് അമ്മയെ 14കാരന്‍ കുത്തി. കുത്തേറ്റ അമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിക്കോടി കാരേക്കാട് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മൊബൈല്‍ ഗെയിമിന് അടിമയായ പതിനാലുകാരന്‍ പഠനം അവസാനിപ്പിച്ചിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നെറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് റീചാര്‍ജ് ചെയ്തു തരാന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു വിസമ്മതിച്ചപ്പോള്‍ 14കാരന്‍ അമ്മയുടെ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ഇതും നിരസിച്ചു.

ഇതിന്റെ പകയില്‍ അമ്മ ഉറങ്ങിക്കിടക്കവെ കുട്ടി കത്തിയെടുത്ത് കുത്തുകയായിരുന്നു. പയ്യോളി പോലീസ് കേസെടുക്കുകയും അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക