03
Aug 2023
Wed
03 Aug 2023 Wed

ഇന്ത്യ ചരിത്രം രചിച്ചു. ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡറിൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപമായിരുന്നു ലാൻഡർ വിക്രം ഇറങ്ങിയത്. ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യരാജ്യമായി ഇതോടെ ഇന്ത്യമാറി. യുഎസ്, സോവിയറ്റ് യൂനിയൻ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഇതോടെ മാറി. ഐഎസ്ആർഒ ആണ് പദ്ധതി വിജയം പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം വൈകീട്ട് 6.04നായിരുന്നു സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയത്. ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ആ​ഗസ്ത് അഞ്ചിന് ലാൻഡർ വിക്രം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിക്രം സാരാഭായിയുടെ പേരാണ് ലാൻഡറിന് നൽകിയിരിക്കുന്നത്.

അരനൂറ്റാണ്ടിനിടെ റഷ്യ ഇതാദ്യമായി നടത്തിയ ചാന്ദ്രദൗത്യമായ ലൂണ-25 കഴിഞ്ഞദിവസം ചന്ദ്രനിൽ തകർന്നുവീണിരുന്നു. ചാന്ദ്രയാൻ 3ൻറെ ദൗത്യ പൂർത്തീകരണത്തിനു മുമ്പ് ലൂണ-25നെ ചന്ദ്രനിലിറക്കാനുള്ള റഷ്യൻ നീക്കമായിരുന്നു അന്ന് പരാജയപ്പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക