മലപ്പുറം: താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ കലാപത്തിന് ശ്രമം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിടിയില്. (Violence during Sri Krishna Jayanti Sobhayatra in Tanur; Five RSS workers arrested) ശോഭായാത്രയ്ക്കിടെ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ അക്രമം നടത്തിയെന്ന കേസിലാണ് അഞ്ച് പേര് പൊലീസ് പിടിയിലായത്. ചന്ദ്രന് (52), രജീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്നുപേര്‍ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ഒഴൂര്‍ ഹാജിപ്പടിയിലാണ് സംഭവം.
|
ALSO READ: പാര്‍ട്ടിയെ വെട്ടിലാക്കി സുരേഷ് ഗോപി; മുകേഷിന് പരസ്യ പിന്തുണ
ഘോഷയാത്ര എത്തിയപ്പോള്‍ ബൈക്ക് ഒതുക്കി നിര്‍ത്താന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ഹാജിപ്പടി സ്വദേശി പൊടിയേങ്ങല്‍ അബ്ദുര്‍ റഹീം (22), പുന്നക്കല്‍ മുബഷീര്‍ (23) എന്നിവരെ ആക്രമിക്കുകയായിരുന്നു. അബ്ദുര്‍ റഹീമിനെ വലിച്ചിഴച്ച് സമീപത്തെ മതിലില്‍ ചേര്‍ത്ത് ഇടിക്കുകയും പിന്നീട് സംഘമായെത്തി മര്‍ദിച്ച് അവശനാക്കുകയും ചെയ്തു.

പരുക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അക്രമത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





