21
Apr 2023
Wed
21 Apr 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡന്റ് വിസകള്‍ ഇനി പാസ്‌പ്പോര്‍ട്ടില്‍ പതിക്കേണ്ടതില്ല. അനുവദിച്ച വിസയുടെ ക്യൂ ആര്‍ കോഡ് കൃത്യമായി റീഡ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ പ്രിന്റ് ചെയ്ത പേപ്പറുമായി എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ മതിയെന്ന് സൗദി അതോറിറ്റി ഓഫ് ജനറല്‍ ഏവിയേഷന്‍ (ഗാക) പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. 2023 മെയ് ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തില്‍ വരിക. ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇത് ബാധകം.
പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നതാണ് ഒഴിവാക്കിയത്. പകരം പ്രത്യേക എ 4 സൈസ് പേപ്പറില്‍ വിസ വിവരങ്ങളടങ്ങിയ ക്യൂ ആര്‍ കോഡ് പതിക്കും. ഇതാണ് എയര്‍പോര്‍ട്ടുകളില്‍ സ്‌കാന്‍ ചെയ്യുക. വിമാന കമ്പനികള്‍ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.