02
Nov 2023
Sun
02 Nov 2023 Sun

ഹരിതം പബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കവയിത്രി കിരൺ ബിസുവിന്റെ “വിശപ്പന്നമാക്കിയവർ” എന്ന കവിതാസമാഹാരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഷാർജ വിദ്യാഭ്യാസ മന്ത്രാലയ മേധാവി ഹസ്സ അൽ ഖാജ, ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ & ഗ്യാസ് അതോറിറ്റിയുടെ വൈദ്യുത വിതരണ വിഭാഗം മാനേജർ ജാസിം അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ മിദ്ഫ എന്നിവർ ചേർന്ന് കവയത്രി ജാസ്മിൻ അമ്പലത്തിലകത്തിന് നൽകിയായിരുന്നു പ്രകാശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിതം പബ്ളിക്കേഷൻസ് ചെയർമാൻ പ്രതാപൻ തായാട്ട് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ: വൈ.എ. റഹീം, പെയ്സ് ഇന്റർനാഷണൽ സ്കൂൾ ഷാർജ പ്രിൻസിപ്പാൾ മുഹ്സിൻ കട്ടയാട്ട്, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ അസിസ്റ്റൻറ്റ് ഡയറക്ടർ അഡ്വ: അബ്ദുൽ കരീം, സാഹിത്യകാരി ഗീതാമോഹൻ, ഇസഡ് ഫോർ പബ്ളിക്കേഷൻസ് ചെയർമാൻ ഷക്കീം ചേക്കുപ്പ എന്നിവർ ആശംസകൾ നേർന്നു.

കവയിത്രിയുടെ പൂർവ വിദ്യാർഥി കൂട്ടായ്മയും പുസ്തക പ്രകാശന സംഘാടകരുമായ “സ്നേഹവലയം” കൂട്ടായ്മയുടെ ഗൾഫ് പ്രതിനിധികളായ സലീം (ദുബായ്), സ്റ്റാർലി (റോയൽ പാലസ് ഫർണിച്ചർ), കല്ലറഹാഷിം (ലെയേഷൻ മാനേജർ, പെയ്സ് ഗ്രൂപ്പ്) പങ്കെടുത്തു.