30
Mar 2025
Fri
30 Mar 2025 Fri
Vlogger Junaid dies in bike accident

വ്‌ളോഗര്‍ ജുനൈദ്(32)ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. മഞ്ചേര കാരക്കുന്ന മരത്താണി വളവില്‍ റോഡരികില്‍ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിയുകയായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ റോഡരികില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിന്‍ഭാഗത്താണ് ജുനൈദിന് പരിക്കേറ്റിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചിരുന്നുവെന്ന കേസില്‍ ഈ മാസം ആദ്യം ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക