02
Jul 2023
Tue
02 Jul 2023 Tue

കോഴിക്കോട്ട് വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു; മെഷീനും വസ്ത്രങ്ങളും ചിതറിപ്പോയി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു. മുക്കം കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. 4 വര്‍ഷം പഴക്കമുള്ള സെമി ഓട്ടമാറ്റിക് വാഷിങ് മെഷിനാണു പൊട്ടിത്തെറിച്ചത്. അലക്കുയന്ത്രവും കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും ഉഗ്ര ശബ്ദത്തോടെ ചിതറിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

വയറില്‍ എലി കരണ്ടതിനാലുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്നാണു കെഎസ്ഇബി അധികൃതര്‍ പറയുന്നത്. പൊട്ടിത്തെറിയില്‍ വയറുകളും പൈപ്പുകളും നശിച്ചു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ വാഷിങ് മെഷീന്‍ കമ്പനിയെ ബന്ധപ്പെടുമെന്ന് വീട്ടുകാര്‍ അറിയിച്ചു.