22
Jan 2025
Sun
22 Jan 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തം ഉണ്ടായ പ്രദേശത്ത് ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹേഷ് – ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) ആത്മഹത്യ ചെയ്തത്.

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ തിനപുരം അമ്പലക്കുന്ന് SC കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.