വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശിയായ യുവാവിനെ കുവൈത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുവൈത്തില്‍ ഡെലിവറി ജീവനക്കാരനായ വിബിന്‍ കുണ്ടറബി(34) ആണ് മരിച്ചത്.
|
ഡെലിവറി ഡ്യൂട്ടി ചെയ്ത ശേഷം മടങ്ങിവന്ന വിബിനെ മംഗഫിലെ താമസസ്ഥലത്തോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.
പിതാവ്: വിജയന്‍. ഭാര്യ: ടി എം രമിഷ. മക്കള്‍: നിഷാന്‍, ഇവാന്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


