29
Dec 2023
Fri
29 Dec 2023 Fri

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം കൂടി നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം മുതല്‍ പത്തനംതിട്ട വരെയും, എറണാകുളത്തും, ഇടുക്കിയിലും മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിലും തെക്കന്‍ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും തടസമില്ലെന്നും അറിയിപ്പുണ്ട്.

കന്യാകുമാരി തീരം അതിനോട് ചേര്‍ന്നുള്ള ഗള്‍ഫ് ഓഫ് മാന്നാര്‍, മാലിദ്വീപ് പ്രദേശം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അടുത്ത രണ്ട് ദിവസങ്ങളിലെ പ്രവചനം ഇങ്ങനെയാണ്:

30.12.2023 : കന്യാകുമാരി തീരം അതിനോട് ചേര്‍ന്നുള്ള ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

31.12.2023 മുതല്‍ 01.01.2024: കന്യാകുമാരി തീരം അതിനോട് ചേര്‍ന്നുള്ള ഗള്‍ഫ് ഓഫ് മാന്നാര്‍, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.