08
Apr 2024
Tue
08 Apr 2024 Tue
welfare party will support UDF in loksabha election

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് പാര്‍ട്ടിയുടെ നയപ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിലൂടെ സംഘപരിവാരത്തെ താഴെയിറക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വാട്ടര്‍ലൂ ആകും ഈ തിരഞ്ഞെടുപ്പ്. സവര്‍ണ ഹിന്ദുത്വ രാജ്യം നിര്‍മിക്കാനാന് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.(welfare party will support UDF in loksabha election)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ പ്രധാനമായും മത്സര രംഗത്തുള്ളത് യുഡിഎഫും എല്‍ഡിഎഫുമാണ്. രണ്ട് മുന്നണികളും ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. കോണ്‍ഗ്രസാണ് ഇന്ത്യാ മുന്നണി രൂപീകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. കൂടുതല്‍ സീറ്റുള്ള കക്ഷിയായി കോണ്‍ഗ്രസ് വന്നാല്‍ മാത്രമാണ് ഇന്ത്യയില്‍ പ്രതിപക്ഷമുന്നണിക്ക് ഭരണം രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളുവെന്നും റസാഖ് പാലേരി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക