26
Jun 2024
Tue
26 Jun 2024 Tue

തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ മസ്റ്ററിംങ് ഇന്ന് തുടങ്ങും. 2023 ഡിസംബര്‍ 31വരെ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24വരെയുള്ള വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്ഷയ കേന്ദ്രങ്ങളില്‍ അംഗീകൃത സേവനത്തുക നല്‍കി ഗുണഭോക്താക്കള്‍ക്ക് നടപടി പൂര്‍ത്തിയാക്കാം. ചെയ്യാത്തവര്‍ക്ക് ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കില്ല.

കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് അതത് പ്രദേശത്തെ അക്ഷയകേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കും. ഗുണഭോക്താക്കള്‍ വിവരങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ വാര്‍ഡംഗങ്ങള്‍ വഴിയോ കുടുംബാംഗങ്ങള്‍ വഴിയോ അറിയിക്കണമെന്ന് കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയ ജീവനക്കാരെ മുന്‍കൂട്ടി അറിയിച്ച ശേഷം വീടുകളിലെത്തി പൂര്‍ത്തീകരിക്കും. മസ്റ്ററിങ് പൂര്‍ത്തീകരിക്കാന്‍ ഓഗസ്റ്റ് 24 വരെ സമയം അനുവദിച്ചിട്ടുണ്ട്.

welfare pension mustering from today onwards