24
Jul 2024
Mon
24 Jul 2024 Mon
Whatsapp Elon musk

കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ കൈകാര്യം ചെയ്യുന്ന ഡാറ്റകള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എക്‌സ്(ട്വിറ്റര്‍) ഉടമ എലോണ്‍ മസ്‌ക്. വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷാ ഭീഷണി നില നില്‍ക്കുന്നുണ്ടെന്നും എല്ലാ രാത്രിയിലും വാട്‌സാപ്പ് യുസര്‍മാരുടെ ഡാറ്റ എടുക്കുന്നുണ്ടെന്നുമാണ് മസ്‌കിന്റെ വെളിപ്പെടുത്തല്‍.

whatsapp വാട്‌സാപ്പ് എല്ലാ രാത്രിയിലും നിങ്ങളുടെ ഡാറ്റ ചോര്‍ത്തുന്നു; മുന്നറിയിപ്പുമായി എലോണ്‍ മസ്‌ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണെങ്കില്‍, ഞങ്ങളുടെ ചാറ്റുകളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്തുകൊണ്ടാണ് കാണുന്നത്? എന്ന ഉപയോക്താവിനുള്ള മറുപടിയായാണ് മസ്‌ക് ഇക്കാര്യം എക്‌സില്‍ കുറിച്ചത്.

ഉപയോക്താക്കളുടെ ഡാറ്റ വാട്‌സ്ആപ്പ് പരിശോധിക്കുകയും അത് വിശകലനം ചെയ്ത് പരസ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഉപയോക്താക്കളെ ഉല്‍പ്പന്നമാക്കി മാറ്റുന്നു. വാട്ട്സ്ആപ്പ് എല്ലാ രാത്രിയിലും നിങ്ങളുടെ ഡാറ്റ എടുക്കുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു.

ചില ആളുകള്‍ ഇപ്പോഴും ഇത് സുരക്ഷിതമാണെന്നാണ് കരുതുന്നത്. എന്നാല്‍ വാട്‌സ്ആപ്പ് സുരക്ഷിതമല്ല. വാട്‌സ്ആപ്പും ഫേസ്ബുക്കും എല്ലാം സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നതു തന്നെയാണ്- എലോണ്‍ മസ്‌ക് പറഞ്ഞു.

ഉപയോക്താവ് ആശയവിനിമയം നടത്തുന്ന ലൊക്കേഷന്‍, ഓണ്‍ലൈനിലായിരിക്കുമ്പോഴുള്ള പാറ്റേണുകള്‍ മുതലായവ മെറ്റാ സേവനങ്ങളിലുടനീളം നിശ്ചിത പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് ഗവേഷകന്‍ ടോമി മിസ്‌കും വ്യക്തമാക്കി. എലോണ്‍ മസ്‌ക് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മസ്‌കിന്റെ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി വാട്‌സ്ആപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ട് രംഗത്തെത്തി.

‘പലരും ഇക്കാര്യം ഇതിനകം പറഞ്ഞിട്ടുണ്ട്, പക്ഷേ എപ്പോഴും അത് തന്നെ ആവര്‍ത്തിക്കുന്നതില്‍ കാര്യമില്ല. ഇത് ശരിയല്ല. ഞങ്ങള്‍ സുരക്ഷയെ ഗൗരവമായി കാണുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങളുടെ സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യുന്നത്. അവ എല്ലാ രാത്രിയും ഞങ്ങള്‍ക്ക് എടുക്കുന്നു എന്ന് പറയുന്നത് ശരിയല്ല’ കാത്ത്കാര്‍ട്ട് എക്സില്‍ പറഞ്ഞു.