17
Aug 2023
Sun
17 Aug 2023 Sun

വാട്‌സ്ആപ്പില്‍ HD വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് എങ്ങിനെ എന്ന് അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്നതാണ് HD അഥവാ ഹൈ ഡെഫനിഷന്‍ വീഡിയോ ഷെയര്‍ചെയ്യാമെന്ന പുതിയ ഫീച്ചര്‍. എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ കോണ്ടാക്ടിനൊപ്പം ചേര്‍ത്തും അയക്കാം. വീഡിയോകള്‍ മികച്ച ക്വാളിറ്റിയില്‍ അയക്കാന്‍ ഡോക്യുമെന്റ് ഓപ്ഷനായിരുന്നു ഇതുവരെ ഉപയോഗിച്ചിരുന്നത് എങ്കില്‍ ഇനി അതിന്റെ ആവശ്യമില്ല.

നേരത്തെ തന്നെ ഇത്തരമൊരു ഫീച്ചര്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച്ചയാണ് അപ്രതീക്ഷിതമായി ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നത്. ഇതുവരെ എസ്ഡി അഥവാ സ്റ്റാന്‍ഡേര്‍ഡ് ഡെഫിനിഷനില്‍ മാത്രമേ വീഡിയോകള്‍ അയക്കാന്‍ സാധിക്കുമായിരുന്നുള്ളു. എച്ച്ഡി ഫോട്ടോകള്‍ അയക്കുമ്പോള്‍ ലഭിക്കുന്ന ഓപ്ഷന്‍ പോലെ വീഡിയോ അയക്കുമ്പോഴും എച്ച്ഡി ക്വാളിറ്റി തിരഞ്ഞെടുക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്ക് വീഡിയോകള്‍ അയക്കുമ്പോള്‍ ഇനി ക്വാളിറ്റിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

ഡിഫോള്‍ട്ടായി സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിലാണ് വീഡിയോ അയക്കാന്‍ സാധിക്കുക. അതിലുള്ള ഓപ്ഷനിലാണ് എച്ച്ഡി മോഡ് തിരഞ്ഞെടുകകേണ്ടത്. ഇതിലൂടെ വീഡിയോയുടെ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ സാധിക്കും. അത് മാത്രല്ല നിങ്ങള്‍ അയക്കുന്ന വീഡിയോ ഫയലിന്റെ സൈസും ഇതിലൂടെ വര്‍ധിക്കും. അതിലൂടെ ഇത് അയക്കാന്‍ സാധാരണ എടുക്കുന്നതിലും അധികം സമയമെടുക്കും. പക്ഷേ മികച്ച ക്വാളിറ്റിയില്‍ തന്നെ വീഡിയോ സുഹൃത്തുക്കള്‍ക്ക് ലഭിക്കാന്‍ ഇത് സഹായിക്കും.

ഫീച്ചര്‍ ഫങ്ഷന്‍ ആകാന്‍ നിങ്ങള്‍ ചെയ്യേണ്ടത്.

◀️ ആദ്യം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

◀️ നിങ്ങള്‍ക്ക് ആര്‍ക്കാണോ എച്ച്ഡി ക്വാളിറ്റിയില്‍ വീഡിയോ അയക്കേണ്ടത്, ആ ചാറ്റ് ഓപ്പണ്‍ ചെയ്യുക.

◀️ അറ്റാച്ച്‌മെന്റ് ഐക്കണില്‍ ടാപ്പുചെയ്ത് ഗാലറിയില്‍ ടാപ്പുചെയ്യുക

◀️ അയയ്‌ക്കേണ്ട വീഡിയോ സെര്‍ച്ച് ചെയ്യുകയും സീ പ്രിവ്യൂ ഓപ്ഷനില്‍ ടാപ്പുചെയ്യുകയും വേണം

◀️ സ്റ്റിക്കര്‍, ടെക്‌സ്റ്റ്, ഡ്രോയിങ് സൈന്‍സ് എന്നിവയുടെ ഇടതുവശത്തായി സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് HD എന്ന പുതിയ ഒപ്ഷന്‍ കാണാം.

◀️ HD ഓപ്ഷന്‍ തിരഞ്ഞെടുത്ത് വലിയ ഫയല്‍ വലുപ്പം നോക്കി Done ബട്ടണില്‍ ടാപ്പുചെയ്ത് തുടരുക.

◀️ നിങ്ങള്‍ക്ക് വീഡിയോയില്‍ എന്തെങ്കിലും മാറ്റങ്ങളോ എഡിറ്റുകളോ വരുത്തണമെങ്കില്‍ താഴെ വലത് കോണിലുള്ള സെന്‍ഡ് ബട്ടണില്‍ ടാപ്പുചെയ്യുക.

ശ്രദ്ധിക്കുക: ആപ്പിള്‍ ഡിവൈസിലും, ആന്‍ഡ്രോയിഡ് ഡിവൈസിലും ഈ ഓപ്ഷന്‍ ഘട്ടം ഘട്ടമായി മാത്രമേ വരൂ.