25
Aug 2024
Fri
25 Aug 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയര്‍ത്താന്‍ ഉപയോഗിച്ച ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി യുവ വൈദികന്‍ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ.മാത്യു കുടിലില്‍ (30) ആണ് ഷോക്കേറ്റ് മരിച്ചത്. (While changing national flag hoisted on Independence Day, young priest electrocuted)

ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് അപകടം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് സംഭവം. ദേശീയപതാക കൊടിമരത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് കൊടിമരം ഊരിയെടുക്കാന്‍ ശ്രമിച്ചത്. കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിന്‍ ജോസഫ് ദൂരേക്ക് തെറിച്ചു വീണു. ഇദ്ദേഹത്തിന് പരുക്കേറ്റു.

ഉടന്‍ തന്നെ ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒന്നര വര്‍ഷം മുന്‍പാണ് ഇവിടെ വികാരിയായി ചുമതലയേറ്റത്. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥി കൂടിയാണ്.

സംസ്കാരം പിന്നീട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക