26
Sep 2024
Wed
26 Sep 2024 Wed
JaiRam Ramesh

ജാതി സെന്‍സസ് വിഷയത്തില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്ന ആര്‍എസ്എസ് നിലപാടില്‍ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേഷ്. (Who is RSS to sanction caste census?: Jai Ram Ramesh) ജാതി സെന്‍സസില്‍ ആര്‍എസ്എസിന് വീറ്റോ പവറുണ്ടോയെന്നും ജാതി സെന്‍സസിന് അനുമതി നല്‍കാന്‍ ആര്‍എസ്എസ് ആരാണെന്നും ജയ്‌റാം രമേഷ് ചോദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍ക്കാര്‍ നയരൂപീകരണത്തിന് ജാതി സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍, രാഷ്ട്രീയ ലക്ഷ്യത്തിന് ജാതി സെന്‍സസ് ഉപയോഗിക്കരുതെന്നും ആര്‍എസ്എസ് പബ്ലിസിറ്റി ഇന്‍ചാര്‍ജ് സുനില്‍ അംബേകര്‍ കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. പാലക്കാട്ട് നടക്കുന്ന അഖില്‍ ഭാരതീയ സമന്വയ ബൈഠകില്‍ ആണ് സുനില്‍ അംബേകര്‍ നിലപാട് വ്യക്തമാക്കിയത്.

ALSO READ: Norka Recruitment | സൗദിയില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍: അപേക്ഷ സെപ്റ്റംബര്‍ 5 വരെ

ജാതി സെന്‍സസിനെക്കുറിച്ചുള്ള ആര്‍എസ്എസ് ഉപദേശം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് എക്‌സില്‍ ജയറ് റാം രമേഷ് കുറിച്ചു. ”1. ആര്‍എസ്എസിന് ജാതി സെന്‍സസില്‍ വീറ്റോ പവറുണ്ടോ? 2. ജാസി സെന്‍സസ് നടത്തുന്നതിന് സര്‍ക്കാരിന് അനുമതി നല്‍കാന്‍ ആര്‍എസ്എസ് ആരാണ്? 3. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതി സെന്‍സസ് ഉപയോഗിക്കരുത് എന്നു പറയുന്നതിലൂടെ ആര്‍എസ്എസ് ഉദ്ദേശിക്കുന്നതെന്താണ്?. ഈ വിഷയത്തില്‍ ആര്‍എസ്എസ് ജഡ്ജിയോ അംപയറോ ആണോ”

ആര്‍എസ്എസ് പച്ചക്കൊടി നല്‍കിക്കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മറ്റൊന്ന് കൂടി പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്ന് ജയ് റാം രമേഷ് ചോദിച്ചു. കോണ്‍ഗ്രസ് നല്‍കിയ മൂന്ന് വാഗ്ദാനങ്ങള്‍ ഇതിനകം മോദി സര്‍ക്കാര്‍ കടമെടുത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വാഗ്ദാനങ്ങളായ ഇന്റേണ്‍ഷിപ്പ് പദ്ധതി, തൊഴില്‍ ബന്ധിത ഇന്‍സെന്റീവ്, ഏന്‍ജല്‍ ടാക്‌സ് റദ്ദാക്കല്‍ എ്ന്നീ കാര്യങ്ങള്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ആര്‍എസ്എസിന്റെ ചെവിക്ക് പിടിച്ച് സെന്‍സസ് നടത്തിക്കുമെന്ന് ലാലു

ജാതി സെന്‍സസ് വിഷയത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. സെന്‍സസ് നടത്താന്‍ നിര്‍ബന്ധിതരാകാന്‍ പ്രതിപക്ഷം സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ശേഖരിക്കുന്ന വിവരങ്ങള്‍ രാഷ്ട്രീയ കാരണങ്ങള്‍ക്കല്ല, അധഃസ്ഥിതരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെങ്കില്‍ മാത്രമേ ജാതി സെന്‍സസിനെ പിന്തുണക്കൂ എന്ന് ആര്‍.എസ്.എസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

‘ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ഞങ്ങള്‍ ചെവിയില്‍ പിടിക്കും. അവരെ കുത്തിയിരുത്തും. ജാതി സെന്‍സസ് നടത്തിക്കുകയും ചെയ്യും. ജാതി സെന്‍സസ് നടത്താതിരിക്കാന്‍ അവര്‍ക്ക് എന്ത് അധികാരമുണ്ട്? ഞങ്ങളതിന് അവരെ നിര്‍ബന്ധിക്കും. ദലിതരും പിന്നാക്കക്കാരും ആദിവാസികളും ദരിദ്രരും ഐക്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ലാലു പ്രസാദ് ഹിന്ദിയില്‍ പോസ്റ്റ് ചെയ്തു.