|
തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റ് ആര്‍ക്ക് നല്‍കണം എന്ന കാര്യം വ്യക്തമാക്കി മന്ത്രിസഭായോഗം. ഓണക്കിറ്റ് മഞ്ഞ കാര്‍ഡിന് മാത്രം നല്‍കിയാല്‍ മതിയെന്നാണ് മന്ത്രിസഭായോഗത്തിലെ തീരുമാനം. ഇതിനായി 32 കോടി രൂപ മുന്‍കൂര്‍ ആയി സപ്ലൈക്കോയ്ക്ക് അനുവദിക്കും.
6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക . 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുന്നത്. തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ് . തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും.
കഴിഞ്ഞ വര്‍ഷം 83ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കിറ്റ് ലഭിച്ചിരുന്നത്, കഴിഞ്ഞവര്‍ഷം തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. 93,83,902 കാര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





