16
Dec 2024
Mon
16 Dec 2024 Mon
Pinarayi Vijayan KM Shaji

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും സൂക്ഷിക്കാന്‍ ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനും കാസയ്ക്കുമെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. (Why Pinarayi is silent about CASA and RSS: KM Shaji asks )  അജ്മാന്‍ കെഎംസിസി നടത്തിയ പരിപാടിയിലായിരുന്നു ഷാജിയുടെ വിമര്‍ശനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിസ്ത്യന്‍ സമൂഹത്തെ ആര്‍എസ്എസിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്ന കാസയുടെയും ഹിന്ദുസമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന ആര്‍എസ്എസിന്റെയും നടപടിയില്‍ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ആശങ്കയില്ലാത്തത് എന്തുകൊണ്ടാണെന്ന് ഷാജി ചോദിച്ചു.

ALSO READ: കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതിയെന്ന പരാമര്‍ശം; ബിജെപി ദേശീയ നേതാവിന് തടവും പിഴയും

ജമാഅത്തെ ഇസ്‌ലാമിയുമായും എസ്ഡിപിഐയുമായും ബന്ധപ്പെടുന്നതില്‍ ലീഗ് സൂക്ഷ്മത പാലിക്കണമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. ലീഗ് മാത്രം സൂക്ഷ്മത പാലിച്ചാല്‍ മതിയോ, ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമാണോ? കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ആര്‍എസ്എസിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണ് കാസ. ആ കാസയെടുക്കുന്ന പണി ശ്രദ്ധിക്കണമെന്ന് എന്തുകൊണ്ടാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് പിണറായി വിജയന്‍ ഉപദേശം കൊടുക്കാത്തതെന്ന് കെ എം ഷാജി ചോദിച്ചു.

കേരള കോണ്‍ഗ്രസ് നേതാക്കന്മാരോട് കാസയെക്കാണുന്നില്ലേ, എന്താണ് സൂക്ഷിക്കണമെന്ന് വിളിച്ചുപറയാത്തത്? സംഘപരിവാര്‍ മെനക്കെട്ട് പണിയെടുത്ത് കേരളത്തിലെ ഹിന്ദുസമൂഹത്തെ ആര്‍എസ്എസിന്റെ ആലയില്‍ കെട്ടാന്‍ ശ്രമിക്കുമ്പോള്‍ എന്താണ് ഇവിടുത്തെ സിപിഐഎമ്മുകാരന് ആശങ്കയില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു.

വയനാട് ഉപതിരത്തെടുപ്പില്‍ 174 ബൂത്തില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. അതിലൊന്നും പിണറായിക്ക് വിജയന് ആശങ്കയില്ലേയെന്നും ഷാജി ചോദിച്ചു.