05
Oct 2023
Sat
05 Oct 2023 Sat

ഏത് സൂപ്പര്‍സ്റ്റാര്‍ ആയാലും 7-8 മണിക്കൂര്‍ ഉറങ്ങണം, വൈകി ഉറങ്ങി നേരത്തെ ഉണര്‍ന്ന് വ്യായാമം ചെയ്തിട്ട് ഒരു കാര്യവുമില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യായാമം ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള നടത്തം ആരോഗ്യം നിലനിര്‍ത്താന്‍ നല്ലതാണ്. ഒരുപാട് അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും ശരീരത്തിനും മനസിനും ഉന്മേഷം പകരുന്നതിനും ഉത്പാദനക്ഷമതയ്ക്കും സ്‌ട്രെസ് അകറ്റുന്നതിനുമെല്ലാം വ്യായാമം നമ്മെ സഹായിക്കുന്നു. പക്ഷേ വ്യായാമം ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയോടൊപ്പം തന്നെ മറ്റ് ചില കാര്യങ്ങള്‍ കൂടി നാം നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് കൃത്യമായ ഉറക്കം. ചിലരുണ്ട്, വൈകി ഉറങ്ങും. എന്നിട്ട് നേരത്ത ഐണീറ്റ് വ്യായാമം ചെയ്യും. അത് ആരോഗ്യത്തിന് അപകടംചെയ്യുമെന്നതാണ് വാസ്തവം.

ഇങ്ങനെ ഉറക്കം നേരാംവണ്ണം കിട്ടാതെ വ്യായാമം ചെയ്യുന്നത് കൊണ്ട് ഫലവുമില്ലെന്നും ഏത് സൂപ്പര്‍ സ്റ്റാര്‍ ആയാലും ശരി മതിയായ ഉറക്കമില്ലാതെ വ്യായാമംചെയ്തിട്ട് കാര്യമില്ലെന്നും പറയുകയാണ് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം.

ഉറങ്ങാതെ ഓടുന്നവരോട്.

നാലു മണിക്കൂറും അഞ്ചുമണിക്കൂറും മാത്രം ഉറങ്ങി അതിരാവിലയെണീറ്റ്, ഓടുന്നവരോടാണ്, നടക്കുന്നവരോടാണ്‍
ഫൈവ് എ എം ക്ലബ് ഒക്കെ നല്ലതാണ്.
പക്ഷേ എട്ടുമണിക്കൂര്‍ കുറഞ്ഞത് 7 മണിക്കൂര്‍ ഉറങ്ങിയിട്ട് മതി 5 എ എം ക്ലബ് ഒക്കെ.
ഉറക്കം ആരോഗ്യമാണെന്ന്, പറഞ്ഞ് തഴമ്പിച്ച ആ പഴയ
തള്ള്
വീണ്ടും വീണ്ടും
പറഞ്ഞു വയ്ക്കാതെ വയ്യ!
ഇന്നലെ കേട്ട ഒരു കഥ!
40 വയസ്സുകാരന്‍
24 മണിക്കൂറില്‍ 16 മണിക്കൂര്‍ ജോലി.
നാലു മണിക്കൂര്‍ ഉറക്കം
ഒരു മണിക്കൂര്‍ നടത്തണം.
ആഹാരം കഴിക്കാനും കുളിക്കാനും പോലും സമയമില്ല.
ജോലിചെയ്യുന്ന 16 മണിക്കൂറില്‍ ഏതാണ്ട് മുഴുവന്‍ ഭാഗവും കടുത്ത സ്ട്രസ്സ്.
രോഗങ്ങള്‍ വന്നപ്പോഴാണ് തിരിച്ചറിവ്.
ഉറക്കം
തലച്ചോറിനെയും
സര്‍വ്വ നാഡി ഞരമ്പുകളെയും മനസ്സിനെയും സര്‍വ്വതിനെയും
യുവത്വത്തില്‍ തന്നെ നിലനിര്‍ത്തും .
എട്ടുമണിക്കൂര്‍ 7 മണിക്കൂര്‍ ഉറങ്ങിയില്ലെങ്കില്‍ പിന്നെ രണ്ടു മണിക്കൂറോ അഞ്ചുമണിക്കൂറോ നടന്നിട്ടും ഒരു കാര്യവുമില്ല.
ഈ അടുത്തകാലത്ത് ഒരു സൂപ്പര്‍സ്റ്റാറിന്റെ വീരവാദം കേള്‍ക്കാനിടയായി.
അദ്ദേഹം അതിരാവിലെ രണ്ടുമണിക്ക് കിടന്നാലും നാലുമണിക്ക് ഓടാന്‍ പോകുമത്രേ.
സൂപ്പര്‍സ്റ്റാര്‍ സാര്‍ ആയാലും എട്ടു മണിക്കൂര്‍ ഉറങ്ങണം കുറഞ്ഞത് 7.
ഇല്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും
ഉറക്കത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും നല്ലോണം കടന്നുപോണം.
ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സര്‍വ്വതും രോഗവിമുക്തമാകും.
രോഗ പ്രതിരോധശേഷിയെങ്കിലും കൂടും.
ഇന്നലെയും കൂടി ഇമ്മ്യൂണിറ്റി കൂട്ടാന്‍ ഗുളിക തപ്പി ഒരു ഐടി ചേട്ടന്‍ എത്തിയിരുന്നു.
പോയി ഉറങ്ങടോ എന്ന് ഞാന്‍ പറഞ്ഞു
ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്.
അതില്ലാതെ അതിരാവിലെ എണീറ്റ് നടന്നിട്ടും ഓടിയിട്ടും കാര്യമില്ല.
തരികിട ഇമ്മ്യൂണിറ്റി ഗുളിക കഴിച്ചിട്ടും കാര്യവുമില്ല.
ആദ്യം ഉറക്കം, പിന്നീട് നടത്തം! ഉറങ്ങാതെ ഓടുന്നവര്‍ സൂക്ഷിച്ചോളൂ!..
ഡോ സുല്‍ഫി നൂഹു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക