ഭർത്താവ് തൂങ്ങിമരിച്ചതറിഞ്ഞ് ഭാര്യ ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തി കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇരുവർക്കും മൂന്നര വയസുള്ള മകളുണ്ട്.
|
രണ്ടാഴ്ചയായി ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതേതുടർന്ന് അപര്‍ണ സ്വന്തം വീട്ടിലേക്ക് പോയി. ഇന്നലെ വൈകിട്ട് രാജേഷ് അപര്‍ണയുടെ വീട്ടിലെത്തി ഭാര്യയെയും കുട്ടിയെയും വീട്ടിലേക്ക് തിരികെവിളിച്ചു. എന്നാല്‍, അപര്‍ണ പോകാന്‍ തയ്യാറായില്ല.
മടങ്ങിപ്പോയ രാജേഷ് വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ് രാവിലെ പത്തരയോടെയാണ് അപര്‍ണ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. വലിയമല പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



