ഇടുക്കിയില്‍ കുടുംബവഴക്കിനിടെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ഭാര്യ മരിച്ചു. ഭര്‍ത്താവ് പോലീസ് പിടിയില്‍. മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റിലെ രഘു തങ്കച്ചന്റെ ഭാര്യ മിനി(39) ആണ് മരിച്ചത്.
|
വെള്ളിയാഴ്ചയാണ് രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 90% പൊള്ളലേറ്റ മിനിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായര്‍ വൈകീട്ടോടെയാണ് യുവതി മരിച്ചത്. മൂന്നാര്‍ പോലീസ് ആണ് രഘു തങ്കച്ചനെ അറസ്റ്റ് ചെയ്തത്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





