വീണ്ടും കാട്ടാന ആക്രമണം: സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോയ ആളെ ചവിട്ടിക്കൊന്നു
|
പാലക്കാട്: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. ഇന്നലെ മാതൃഭൂമി ന്യൂസ്‌കാമാറാമാന്‍ എ.വി മുകേഷിനെ ചവിച്ചി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രവിയും കൊല്ലപ്പെട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നുപോകുന്നതിനിടെയാണ് രവിയെ കാട്ടാമ ആക്രമിച്ചത്. നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി അടിച്ചു വീഴ്ത്തി ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ വിജയന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്ക് ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് സാരമായി പരിക്കേറ്റു. ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


