മൂന്നാറില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് വിവാഹചടങ്ങിനെത്തിയയാള്‍
|
തൊടുപുഴ: മൂന്നാറില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂര്‍ ദോബിപ്പാളയം സ്വദേശി കെ പാല്‍രാജ് (74) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനില്‍ പോയി മടങ്ങിവരുന്ന വഴിയില്‍ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാല്‍രാജിനെ ആന അടിച്ചു വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാര്‍ ബഹളംവെച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പടയപ്പയോടൊപ്പം മറ്റൊരു ആനയെ തെന്മല ഭാഗത്ത് നാട്ടുകാര്‍ നേരത്തെ കണ്ടിരുന്നു. ഈ ആനതന്നെയാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





