04
Dec 2024
Thu
04 Dec 2024 Thu
Wild elephant calf dies after falling into septic tank

തൃശൂര്‍: മണിക്കൂറുകളെടുത്ത് രക്ഷാദൗത്യത്തിനും രക്ഷിക്കാനായില്ല, തൃശൂര്‍ പാലപ്പള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ നേരമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു രാവിലെ എട്ടോടെയാണ് ഉപയോഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കില്‍ കാട്ടാനക്കുട്ടി അബദ്ധത്തില്‍ വീണത്. വനത്തോട് ചേര്‍ന്നുള്ള ഈ മേഖലയില്‍ കാട്ടാനയിറങ്ങുന്നത് പതിവാണ്. ഇത് കണ്ടെത്തിയ നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് ഇടിഞ്ഞുവീണതിനാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

ജെസിബി ഉപയോഗിച്ച് കുഴിയുടെ അകത്തളം വിശാലമാക്കി ജെസിബിയില്‍ ചവിട്ടി കയറാന്‍ ആനയ്ക്ക് വഴിയൊരുക്കുകയെന്ന ആശയമാണ് വിജയിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷാദൗത്യം മുന്നോട്ടുപോയെങ്കിലും ഫലമുണ്ടായില്ല. പത്തുമിനിറ്റിലേറെയായി ആന അനക്കമില്ലാതെ കിടക്കുന്നതുകണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Rescue mission takes hours; Wild elephant calf dies after falling into septic tank

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക