06
Feb 2024
Fri
06 Feb 2024 Fri

കര്‍ണാടകയില്‍ നിന്ന് വയനാട് മാനന്തവാടിയിലെ ജനവാസമേഖലയിറങ്ങി പരിഭ്രാന്തി പരത്തിയ കാട്ടാനയായ തണ്ണീര്‍ക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റും. ആനയെ കൊണ്ടുപോവുന്നതിനായി എലിഫന്റ് ആംബുലന്‍സ് എത്തിച്ചിട്ടുണ്ട്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ കൊണ്ടുപോവുന്നതിനായി മാനന്തവാടിയിലെത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. തണ്ണീര്‍ക്കൊമ്പനെ എലഫന്റ് ആംബുലന്‍സില്‍ കയറ്റുന്നതിനായി കുങ്കിയാനകളും ഇവിടെയുണ്ട്. നേരത്തേ കര്‍ണാകയിലെ ഹാസനില്‍ നിന്ന് വനംവകുപ്പ് പിടികൂടി കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ട ആനയാണ് തണ്ണീര്‍ക്കൊമ്പന്‍. വെള്ളി രാവിലെയാണ് ആന മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്ന് പരിഭ്രാന്തി പരത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക