08
Apr 2024
Fri
08 Apr 2024 Fri
wild elephant rescued from well in Kothamangalam

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെടുത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ചാണ് ആനയെ കരയ്‌ക്കെത്തിച്ചത്. പുറത്തെടുത്ത ആനയെ വനംവകുപ്പ് കാട്ടിലേക്ക് തുരത്തുകയും ചെയ്തു.(wild elephant rescued from well in Kothamangalam)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിണറ്റില്‍ വീണ ആനയെ മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇതിനു പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മയക്കുവെടി വച്ച് ആനയെ കിണറില്‍ നിന്ന് പുറത്തെടുക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കിണറിന്റെ ഒരുവശം ഇടിച്ചിട്ട് വഴിയൊരുക്കുയായിരുന്നു അധികൃതര്‍ ചെയ്തത്.

ആന സ്വയം കയറിപ്പോകുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നുവെങ്കിലും ഇതു നടക്കാതെ വന്നതോടെയാണ് മണ്ണുമാന്തിയന്ത്രം എത്തിച്ച് കിണറിന്റെ വശം ഇടിച്ചത്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറിലായിരുന്നു കാട്ടാന വീണത്. ആനയുടെ ശരീരത്തിലാകെ മുറിവുകളുണ്ട്. ഇതു കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതാണെന്നാണ് നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക