04
Apr 2025
Mon
04 Apr 2025 Mon
man killed in wild elephant attack in Wayanad

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. (Wild elephant takes life in Athirapally)  അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടിച്ചില്‍തൊട്ടി ഊരിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളില്‍ തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

ഈ മാസം ആറാം തിയ്യതി പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്.

അമ്മയ്‌ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെ ആന ആക്രമിക്കുകയും വിട്ടിക്കൊല്ലുകയുമായിരുന്നു.ആക്രമണത്തില്‍ അലന്റെ അമ്മ വിജിക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധവും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാവുന്ന കാട്ടാന ആക്രമണങ്ങള്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വലിയ ഭീതിയും പ്രതിഷേധവും സൃഷ്ടിച്ചിട്ടുണ്ട്. അധികൃതര്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക