22
Jan 2023
Sun
22 Jan 2023 Sun

കലോൽസവങ്ങളിൽ നോൺ വെജ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ഇനി കലോൽസവങ്ങളിൽ പാചകത്തിനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിച്ചതിനു പിന്നാലെ ഹലാൽ വിവാദവുമായി ഹിന്ദു ഐക്യവേദിയ നേതാവ് ആർ വി ബാബു രം​ഗത്ത്.
കലോത്സവങ്ങളില്‍ ഹലാല്‍ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചാല്‍ ഹിന്ദു ഐക്യവേദി തടയുമെന്ന് ആര്‍വി ബാബു മുന്നറിയിപ്പ് നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലോൽസവ വേദിയിൽ നോൺവെജ് നൽകാത്തതിനെതിരേ പ്രതിഷേധമുയർന്ന സാഹചര്യത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടി അടുത്തവർഷം മുതൽ കലോൽസവങ്ങൾക്ക് നോൺവെജും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. കലോൽസവം കൊടിയിറങ്ങിയതിനു പിന്നാലെ വർഷങ്ങളായി കലോൽസവവേദിയിൽ ഊട്ടുപുര നിറച്ച പഴയിടം ഇനി താൻ കലോൽസവത്തിന് പാചകം ചെയ്യാനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കലോൽസവത്തിലെ നോൺവെജ് വിവാദം വർ​ഗീയ അജണ്ടയാണെന്നും പഴയിടം ആരോപിച്ചു. വിവാദം തന്നെ ഭയപ്പെടുത്തുന്നുവെന്നും പഴയിടം പറയുകയുണ്ടായി.

ഇതിനു പിന്നാലെയാണ് ആർ വി ബാബു ഹലാൽ വിവാദവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഹോട്ടലുകളിൽ ഹലാൽ വിഭവങ്ങൾ നൽകുന്നതിനെതിരേ സംഘപരിവാരം എതിർപ്പുമായി രം​ഗത്തുവന്നത് അടുത്തിടെയാണ്.