07
Sep 2023
Sat
07 Sep 2023 Sat

തിരുവനന്തപുരത്ത് നരേന്ദ്രമോദി എതിരേ മല്‍സരിച്ചാലും താന്‍ തന്നെ ജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്റെ മനസ്സ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് മത്സരിക്കും. ദേശീയ തലത്തില്‍ ഒരു ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിംലീഗ് മണ്ഡലം കണ്‍വന്‍ഷനിലാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരത്ത് മത്സരിക്കാന്‍ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. പാര്‍ലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കാം എന്ന തീരുമാനമെടുക്കുകയായിരുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക