കോട്ടയം: ജില്ലയില്‍ ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റ് ദുരിതം വിതച്ചു. (Wind wreaks havoc with rain in Kottayam; Widespread damage) പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ അടക്കം തകര്‍ന്നു. പ്രവിത്താനം ഉള്ളനാട് റോഡില്‍ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെയാണ് മഴയോടൊപ്പം കാറ്റ് ശക്തമായത്. റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്.
|
കുമരകം ചേര്‍ത്തല റോഡില്‍ ബണ്ട് റോഡില്‍ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് കാറുകള്‍ക്കു മുകളിലേക്കാണു മരം വീണത്. റോഡില്‍ ഗതാഗത തടസ്സമുണ്ട്. വാഴൂര്‍ ചങ്ങനാശേരി റോഡില്‍ ചമ്പക്കര പള്ളിക്കു സമീപം കൂറ്റന്‍ മരം റോഡിലേക്കു വീണു. ഇവിടെയും റോഡില്‍ ഗതാഗത തടസ്സമുണ്ട്. അഗ്‌നിരക്ഷാസേന മരം വെട്ടി നീക്കുന്നു.
തിങ്കളാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വരെ : കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിങ്കള്‍, ചൊവ്വ, ബുധന്‍: കര്‍ണാടക തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ചൊവ്വ, ബുധന്‍ : കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


