18
Jul 2026
Sat
18 Jul 2026 Sat
woman and lover arrested for killing her huband

പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ ശേഷം യുവാവിനെ പാമ്പ് കടിപ്പിച്ചുകൊന്ന ഭാര്യയും കാമുകനും പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. അതുല്‍ പന്‍വാര്‍ ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹസ്തിനപുറില്‍ ഭാര്യ ദാമിനിക്കൊപ്പം ചേര്‍ന്ന് കൃഷ്ണ കിഡ്‌സ് പ്ലേ സ്‌കൂള്‍ നടത്തിവരികയായിരുന്നു അതുല്‍ പന്‍വാര്‍. വെള്ളിയാഴ്ച രാവിലെ അതുലിനെ അബോധാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെ യുവാവ് മരിച്ചു.

യുവാവിന്റെ മരണത്തിലെ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട പോലീസ് ഭാര്യയെ ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൊലപാതകത്തിന്റെ ഗൂഡാലോചന കണ്ടെത്തുകയുമായിരുന്നു. ഇരുവരുടെയും സ്‌കൂളിലെ ഡ്രൈവര്‍ തുഷാറുമായിട്ടായിരുന്നു ദാമിനി അവിഹിത ബന്ധം പുലര്‍ത്തിയത്.

അതുല്‍ പന്‍വാറിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ പോളിസി തട്ടിയെടുക്കാനാണ് ദാമിനിയും കാമുകനായ തുഷാറും ലക്ഷ്യമിട്ടിരുന്നത്. തുഷാര്‍ വിവാഹിതനാണ്. ഈ ബന്ധം വേര്‍പെടുത്തി ദാമിനിയെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ദാമിനിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക രീതി വെളിപ്പെടുത്തിയത്. അതുല്‍ മയക്കത്തിലാണ്ടതോടെ വിഷപാമ്പിനെ കിടക്കയില്‍ ഇടുകയും ഈ പാമ്പ് അതുലിനെ കടിക്കുകയുമായിരുന്നു. തുഷാറിന്റെ പങ്കും വെളിപ്പെടുത്തിയതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക്