24
Sep 2024
Tue
24 Sep 2024 Tue
woman and man caught with MDMA

കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയും യുവാവും പോലീസ് പിടിയിലായി. വയനാട് സ്വദേശികളായ അഖിലയും മുഹമ്മദ് ഇജാസുമാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 32.62 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച രാത്രി പേരോട് പാറക്കടവ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന നാദാപുരം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം സ്റ്റേഷനിലെത്തിച്ചതോടെ ഇജാസ് അക്രമാസക്തനാവുകയും ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകർക്കു നേരെ കയർക്കുകയും ചെയ്തു.