മലപ്പുറം: മലപ്പുറം തിരൂരില്‍ പതിനഞ്ചു വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. (Woman arrested for sexually assaulting 15-year-old in Malappuram ) ആണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30)യാണ് പിടിയിലായത്.
|
യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു പീഡനം. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് സാബിക് ആണെന്ന് പരാതിയില്‍ പറയുന്നു. തിരൂര്‍ ബി പി അങ്ങാടി സ്വദേശിയായ സാബിക് ഇപ്പോള്‍ ഒളിവിലാണ്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.
മറ്റു സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാന്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയില്‍ തിരൂര്‍ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് സാബികിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


