കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ മയക്കുമരുന്നുമായി യുവതി പിടിയില്‍. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന(32)യാണ് എക്‌സൈസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 0.459 ഗ്രാം മെതംഫിറ്റമിന്‍ എക്‌സൈസ് സംഘം പിടിച്ചെടുത്തു.
|
ലഹരിക്കേസില്‍ ഗോവയില്‍ ജയിലില്‍ അടച്ച ഷില്‍ന രണ്ടുമാസം മുമ്പാണ് മോചിതയായത്. ഇതിനുശേഷം യുവതി പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും നടത്തിവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഷില്‍ന രാസലഹരിയുമായി പിടിയിലായത്.
ALSO READ: പൗരന്മാരോട് ഇറാനില്‍ നിന്ന് ഉടന്‍ മടങ്ങിവരാന്‍ നിര്‍ദേശം നല്‍കി ഇന്ത്യ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


