29
Jul 2025
Sun
29 Jul 2025 Sun
woman caught with one kilo MDMA

ഒരു കിലോ എംഡിഎംഎയുമായി യുവതി കരിപ്പൂരില്‍ പിടിയില്‍. പത്തനംതിട്ട നെല്ലിവള  സ്വദേശിനി സൂര്യയാണ് പിടിയിലായത്. ഒമാനില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം പുറത്തേക്ക് പോവാനിറങ്ങിയപ്പോഴാണ് യുവതിയെ എംഡിഎംഎയുമായി പോലീസ് പിടികൂടിയത്.(woman caught with one kilo MDMA) സൂര്യയെ സ്വീകരിക്കാനെത്തിയ മൂന്നു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂലൈ 16ന് ഒമാനിലേക്ക് ജോലി തേടി പോയെന്നാണ് സൂര്യ പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ നൗഫല്‍ തന്നുവിട്ടതാണ് ബാഗെന്നും യുവതി പോലീസിനോട് പറഞ്ഞു. സൂര്യയെ സ്വീകരിക്കാനായി രണ്ട് കാറുകളിലായി കരിപ്പൂരിലെത്തിയ മലപ്പുറം മൂന്നിയൂര്‍ സ്വദേശികളായ രണ്ടുപേരും പരപ്പനങ്ങാടി സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.

ALSO READ: പോലീസുകാരന്റെ മകന്‍ അമിതവേഗത്തിലോടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക